തെക്കേ ഇന്ത്യയിലെ തന്നെ അപൂർവമായ പൂർണ രൂപത്തിലുള്ള വൈശ്രവണ കുബേര ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ വൈശ്രവണ ക്ഷേത്രം.
തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ശിവക്ഷേത്രത്തിന് സമീപം നിളാ നദിക്കരയിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മദ്ധ്യത്തിലായി ചെറിയ പറപ്പൂർ എന്ന ഗ്രാമത്തിലാണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന് 2000 ത്തിലധികം വർഷം പഴക്കമുള്ളതായി പറയപ്പെടുന്നു .
വെട്ടത്ത് രാജാവിന്റേതായിരുന്നു ക്ഷേത്രം. പിന്നീട് നാട്ടുരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഏറിയപ്പോൾ ക്ഷേത്രം സംരക്ഷിക്കാനായി തവനൂർ മനക്കലേക്ക് വെട്ടത്ത് രാജാവ് കൽപ്പിച്ചു കൊടുത്തു എന്നാണ് ചരിത്രം.ക്ഷേത്ര ഭരണം 1980 മുതൽ നാട്ടുകാർ തിരഞ്ഞെടുക്കുന്ന കമ്മിറ്റിക്കാണ്.
കുബേര ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ 9.30 വരെ ഒരു നേരം മാത്രം ആണ് ദർശനം ഉള്ളത്. ക്ഷേത്ര തന്ത്രിയായി കൽപ്പുഴ ഇല്ലത്തെ വാസുദേവ് നമ്പൂതിരിപ്പാടും ക്ഷേത്രമേശാന്തിയായി മുൻ ബ്രഹ്മക്ഷേത്രത്തിലെ കൃഷ്ണമണി മഠം ഉണ്ണികൃഷ്ണ പോറ്റിയും.
- വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം.
- സാക്ഷാൽ പരമശിവൻ ധനം സംരക്ഷണം ചെയ്യുന്ന കാവൽക്കാരനായാണത്രേ കുബേരനെ നിയോഗിച്ചിരിക്കുന്നത്.
- സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഐശ്വര്യം ഉണ്ടാവാനും ഈ ക്ഷേത്രത്തിലെത്തി വഴിപാടുകൾ സമർപ്പിക്കുന്നത് പരിഹാരമാണ്.
- നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനും കടം കൊടുത്തിട്ട് തിരിച്ചു കിട്ടാതിരിക്കുന്ന പണം ലഭിക്കാനുമെല്ലാം ഇവിടെ പ്രാർഥിച്ചാൽ അധികം താമസിയാതെ ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.
- നമസ്ക്കാര മണ്ഡപത്തിൽ ഒരു താലത്തിൽ പറവെച്ച് രണ്ടു കൈയ്യും കൊണ്ട് വാരി നാണയം നിറയ്ക്കുന്ന പണപ്പറയാണ് പ്രധാന വഴിപാട്. ധനം നിലനിൽക്കാനും വർധിക്കാനുമെല്ലാം ഈ വഴിപാട് ഉത്തമമാണ്.
- വെള്ളി വിളക്കിൽ കുബേര ലക്ഷ്മിക്ക് നെയ് വിളക്ക് സമർപ്പിക്കാം.
- കൂടാതെ കുബേരഹോമവും മംഗല്യ പ്രീതിക്കായി സ്വയംവര ഗണപതിഹോമവും ചെയ്തുവരുന്നു
- സ്ഥാപനപരമായും ബിസിനസ്പരമായും വരുന്ന ബുദ്ധിമുട്ടുകൾക്ക് മുക്കുറ്റി പുഷ്പാഞ്ജലിയും ചെയ്തുവരുന്നു.