Contact : 89436 05445, 9567440720, 9048095975

/

e-mail : srivaisravanamahakshethram@gmail.com

കുബേരൻ

തെക്കേ ഇന്ത്യയിലെ തന്നെ അപൂർവമായ പൂർണ രൂപത്തിലുള്ള വൈശ്രവണ കുബേര ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ വൈശ്രവണ ക്ഷേത്രം. ക്ഷേത്രത്തിന് 2000 ത്തിലധികം വർഷം പഴക്കമുള്ളതായി പറയപ്പെടുന്നു

സാക്ഷാൽ പരമശിവൻ ധനം സംരക്ഷണം ചെയ്യുന്ന കാവൽക്കാരനായാണത്രേ കുബേരനെ നിയോഗിച്ചിരിക്കുന്നത്. വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം

.കുബേരന്‍റെ ഇടതു കയ്യിലെ കുടത്തിൽ സ്വര്‍ണ്ണം, രത്‌നം, ധനം എന്നിവ ഉണ്ടെന്നും ഈ കുടം ഒരിക്കലും കാലിയാകില്ല എന്നും പറയപ്പെടുന്നു. ഭൂമിയിലെ മുഴുവന്‍ സ്വര്‍ണ്ണത്തിന്റെയും സംരക്ഷകൻ കൂടിയാണ് കുബേരൻ. ത്രയംബകനെന്നും കുബേരൻ അറിയപ്പെടുന്നു.

നിത്യവും രാവിലെ 5.30ന് നടതുറക്കും. മേടം 15 മുതൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്നു ഇവിടത്തെ ഉത്സവാഘോഷങ്ങൾ .ഭാരതത്തിൽ തന്നെ പഴക്കമേറിയ ക്ഷേത്രങ്ങളിൽ പെടുന്നതാണ് ഈ ക്ഷേത്രം.

വെട്ടത്ത് രാജാവിന്റേതായിരുന്നു ക്ഷേത്രം. പിന്നീട് നാട്ടുരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഏറിയപ്പോൾ ക്ഷേത്രം സംരക്ഷിക്കാനായി തവനൂർ മനക്കലേക്ക് വെട്ടത്ത് രാജാവ് കൽപ്പിച്ചു കൊടുത്തു എന്നാണ് ചരിത്രം.ക്ഷേത്ര ഭരണം 1980 മുതൽ നാട്ടുകാർ തിരഞ്ഞെടുക്കുന്ന കമ്മിറ്റിക്കാണ്.

കുബേര ക്ഷേത്രത്തിൽ  രാവിലെ 5.30 മുതൽ 9.30 വരെ ഒരു നേരം മാത്രം ആണ് ദർശനം ഉള്ളത്. ക്ഷേത്ര തന്ത്രിയായി കൽപ്പുഴ ഇല്ലത്തെ വാസുദേവ് നമ്പൂതിരിപ്പാടും ക്ഷേത്രമേശാന്തിയായി  മുൻ ബ്രഹ്മക്ഷേത്രത്തിലെ കൃഷ്ണമണി മഠം ഉണ്ണികൃഷ്ണ പോറ്റിയും. 

ഗണപതി

ഗണപതിയാണ് ഉപദേവത. രണ്ട് ഗണപതി വിഗ്രഹങ്ങൾ ഒറ്റ ശ്രീകോവിലിൽ എന്നത് പ്രത്യേകതയാണ്. ഇവിടെ ഗണപതി ഹോമം കഴിച്ചാൽ ഏത് തടസവും മാറുമെന്നാണ് വിശ്വാസം. മുക്കൂറ്റി പുഷ്പാഞ്ജലിയും വിശേഷമാണ്.