പണപ്പറയാണ് പ്രധാന വഴിപാട്. നമസ്ക്കാര മണ്ഡപത്തിൽ ഒരു താലത്തിൽ പറവെച്ച് രണ്ടു കൈയ്യും കൊണ്ട് വാരി നാണയം നിറയ്ക്കണം. ധനം നിലനിൽക്കാനും വർധിക്കാനുമെല്ലാം ഈ വഴിപാട് ഉത്തമമാണ്. അതോടൊപ്പം വെള്ളി വിളക്കിൽ കുബേര ലക്ഷ്മിക്ക് നെയ് വിളക്ക് സമർപ്പിക്കാം. കൂടാതെ കുബേരഹോമവും മംഗല്യ പ്രീതിക്കായി സ്വയംവര ഗണപതിഹോമവും സ്ഥാപനപരമായും ബിസിനസ്പരമായും വരുന്ന ബുദ്ധിമുട്ടുകൾക്ക് മുക്കുറ്റി പുഷ്പാഞ്ജലിയും പുഷ്പാഞ്ജലിയും ചെയ്തുവരുന്നു.
ഗണപതിയാണ് ഉപദേവത. രണ്ട് ഗണപതി വിഗ്രഹങ്ങൾ ഒറ്റ ശ്രീകോവിലിൽ എന്നത് പ്രത്യേകതയാണ്. ഇവിടെ ഗണപതി ഹോമം കഴിച്ചാൽ ഏത് തടസവും മാറുമെന്നാണ് വിശ്വാസം. മുക്കൂറ്റി പുഷ്പാഞ്ജലിയും വിശേഷമാണ്.